Thursday, February 18, 2016

വരവായി കളിക്കാലം

വിത്തും കയ്കൊട്ടും എടുക്കുന്ന മേടമാസത്തിലെ വിളവിറയ്ക്കലിന്റെ തുടക്കമാണ് കണ്യാര്‍കൊള്ളല്‍. തോറ്റങ്ങള്‍ പാടി നൃത്തംചെയ്ത് സമ്പല്‍സമൃദ്ധിയ്ക്ക് ആയി ഭഗവതിയെ പ്രീതിപെടുത്തുന്ന അനുഷ്ഠാനവഴിപാടാണ് കണ്യാര്‍കളി. താളവട്ടം എന്ന പന്തല്‍പ്രവേശനവും വാരികൂട്ടിതൊഴലും കഴിഞ്ഞാല്‍ നടരാജനൃത്തമായ ശിവതാണ്ഡവം അരങ്ങേറുന്നു. 

“മന്നയ്യെ കല്ലായോഗി നിത്രാടയോഗി...
ശൂരത്രമിത്രായോഗി ഉള്ളാടയോഗി...
പതനമില്ലാതയോഗി വരുവാടയോഗി...
അന്നയ്യെ കല്ലായോഗി ആനന്ദയോഗി...”

  • ഒരു സമുദായത്തിന്‍റെ കൂട്ടം പന്തലില്‍ പ്രവേശിച്ച് അവരുടെ വൈഭവങ്ങള്‍ പറഞ്ഞു കളിക്കുന്നതാണ് കൂട്ടപൊറാട്ട്.
  • നായര്‍ പ്രതാപം പറഞ്ഞു പന്തലില്‍ പ്രവേശിക്കുന്ന ‘ആളുവാരി’, കൂട്ടകണക്കര്‍ പൊറാട്ടില്‍ മാത്രം കാണുന്ന ഫലിതകഥാപാത്രമാണ്.
  • ദമ്പതിപൊറാട്ടിലെ ചോദ്യക്കാരനും നര്‍മ്മരസകാരനാണ്.

Friday, July 6, 2012

വരിയോല


ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തില്‍ തത്തമംഗലം ദേശ കണ്യാര്‍കളി മഹോത്സവം നടത്തെണ്ടതിലേക്ക് ദേശത്തെ സകല നായന്മാരും അതിനടുത്ത പല കുടിയും കൂടി 30/12/2011-ന് എഴുതിയ വരിയോല.

എന്നാല്‍ ദേശവും, ദേശ പ്രമാണിമാരും, പല കുടിയും കൂടി ഏക മനസ്സായി നിന്ന് 2012 ഏപ്രില്‍ മാസം 30-ആം തിയതി പൂവാരി പിരിയുന്നത് വരെ കളി അടിയന്തരങ്ങല്‍കുള്ള ശ്രമവും പണം മുതലായത് പിരിക്കുന്നതിലേക്ക് ഉത്സാഹവും ചെയുവാനായി, ഇട കളി പന്തലില്‍ വച്ച് മുന്‍ പറഞ്ഞ എല്ലാവരും കൂടി തീര്‍ച്ച പെടുത്തി എഴുതിയ വരിയോല...


Monday, April 11, 2011

Kalamezhuthu Pattu

Kalamezhuthu Pattu at Sreekurumba Temple, Tattamangalam.

Sunday, July 20, 2008